ട്രാൻസ്ജെൻഡർ ബിൽ പാസ്സാക്കി ലോക്സഭ

ട്രാൻസ്ജെൻഡർ ബിൽ ലോക്സഭ പാസാക്കി. കിന്നർ, ഹിജഡ, അരവാണി, ജോഗ്‌ത തുടങ്ങിയ സാമൂഹിക-സാംസ്കാരിക സ്വത്വമുള്ളവരെയോ ഇന്റർസെക്സ് വ്യതിയാനങ്ങളുള്ളവരെയോ മാത്രമേ ഇനി ട്രാൻസ്‌ജെൻഡർ ആയി കണക്കാക്കൂ.  അടിസ്‌ഥാന ലൈംഗിക സവിശേഷതകൾ, ബാഹ്യ ജനനേന്ദ്രിയം, ക്രോമസോം പാറ്റേൺ, പ്രത്യുൽപാദന ഗ്രന്ഥികളുടെ വളർച്ച, ഹോർമോൺ ഉൽപാദനം തുടങ്ങിയവയിൽ ജന്മനാ വ്യതിയാനമുള്ള വ്യക്തികളും ബലപ്രയോഗം, പ്രലോഭനം, ദത്തെടുക്കൽ എന്നിവയിലൂടെയോ അല്ലാതെയോ അംഗഭംഗം, ശസ്ത്രക്രിയ, ഹോർമോൺ നടപടിക്രമം തുടങ്ങിയവയ്ക്ക് വിധേയരായി ട്രാൻസ്‌ജെൻഡർ സ്‌ഥിതി സ്വീകരിക്കേണ്ടിവരുന്നവരും പുതിയ ബിൽ അനുസരിച്ചു ട്രാൻസ്ജെൻഡർ നിർവചനത്തിന്റെ പരിധിയിൽ വരും.

വ്യക്തിപരമായ താൽപര്യമോ സ്വയം പ്രഖ്യാപിത ജെൻഡർ സ്വത്വമോ ഇതിനായി അംഗീകരിക്കില്ല. ട്രാൻസ്ജെൻഡർ വ്യക്തികളുടെ അവകാശ സംരക്ഷണത്തിനുള്ള 2019ലെ നിയമം ഭേദഗതി ചെയ്യാനുള്ള ബില്ലാണു ലോക്സഭയിൽ പാസാക്കിയിരിക്കു ന്നത്.

Leave a Comment

Your email address will not be published. Required fields are marked *