തമിഴ് കവിയും ഗാനരചയിതാവും നോവലിസ്റ്റുമായ ആർ.വൈരമുത്തുവിന് ജ്‌ഞാനപീഠ പുരസ്കാരം. രാജ്യത്തെ ഏറ്റവും വലിയ സാഹിത്യ പുരസ്കാരം നേടുന്ന തമിഴ്‌നാട്ടിൽ നിന്നുള്ള മൂന്നാമത്തെയാളാണു വൈരമുത്തു. അഖിലൻ (1975), ജയകാന്തൻ (2002) എന്നിവരാണു മുൻപ് പുരസ്കാരം ലഭിച്ച തമിഴ് എഴുത്തുകാർ.
7500ലധികം പാട്ടുകളും കവിതകളും എഴുതിയ അദ്ദേഹം 7 ദേശീയ അവാർഡുകളും 6 സംസ്ഥാന പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. പത്മശ്രീ, പത്മഭൂഷൺ, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് എന്നിവയും ലഭിച്ചിട്ടുണ്ട്. ‘തണ്ണീർദേശം’ ഏറെ ശ്രദ്ധ നേടിയ നോവലാണ്. 11 ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപവും ഉൾപ്പെട്ടതാണു പുരസ്കാരം.
Leave a Comment
Your email address will not be published. Required fields are marked *