കൂടിയാട്ടം കലാകാരൻ വേണുജി, ഗാനരചയിതാവും സംഗീത സംവിധായകനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി, നാടകകൃത്തും സംവിധായകനും നടനുമായ ജയപ്രകാശ് കുളൂർ എന്നിവർക്ക് കേരള സംഗീത നാടക അക്കാദമിയുടെ ഫെലോഷിപ് (50,000 രൂപ വീതം). 18 പേർക്ക് അക്കാദമി അവാർഡും 22 പേർക്കു ഗുരുപൂജ പുരസ്കാരവും സമ്മാനിക്കും (30,000 രൂപ വീതം).
അവാർഡ് ജേതാക്കൾ: ഡോ .എൻ.ജെ.നന്ദിനി (ശാസ്ത്രീയ സംഗീതം), സി.എസ്.അനുരൂപ് (വയലിൻ), പ്രഫ.കലാമണ്ഡലം കൃഷ്ണകുമാർ (മൃദംഗം), ഷോമി ഡേവിസ് (ഡ്രംസ്, പാശ്ചാത്യ വാദ്യങ്ങൾ), ജെൻസി (ലളിതസംഗീതം), ഗായത്രി അശോകൻ (ഹിന്ദുസ്ഥാനി ക്ലാസിക്കൽ), കക്കാട് രാജപ്പൻ മാരാർ (ചെണ്ട), ചിത്ര സുകുമാരൻ (മോഹിനിയാട്ടം), ബി.കെ.ഷഫീക്കുദീൻ (ഭരതനാട്യം), മനോജ് നാരായണൻ (നാടകം, സംവിധാനം), സീത ശശിധരൻ (നൃത്തം), കലാമണ്ഡലം സന്ധ്യ രാമചന്ദ്രൻ (നാടക നടി), മനോജ് കോതമംഗലം (നാടക നടൻ), തേക്കട ശ്യാലാൽ (നൃത്തനാടകം), വിജയൻ കടമ്പേരി (നാടകം-രംഗശിൽപം), രാജീവ് നരിക്കൽ (കഥാപ്രസംഗം), ഡോ.ജോയ് കൃഷ്ണൻ (കേരളനടനം), സൈനൻ കെടാമംഗലം (മിമിക്രി).
ഗുരുപൂജ പുരസ്‌കാരം: സി. എസ്.നാരായണൻ നമ്പൂതിരെ (കർണാടക സംഗീതം-വായ്പ്പാട്ട്), പ്രഫ.ആർ.മനോജ് കുമാർ (തൊടുപുഴ മനോജ് കുമാർ-വയ ലിൻ), കരുനാഗപ്പള്ളി കൃഷ്ണൻ കുട്ടി (നാടകം), എൻ.സുലോചന (നാടക നടി), മോഹൻ കൃഷ്ണൻ (നാടകം), പറവൂർ വിശ്വനാഥൻ (പുല്ലാങ്കുഴൽ), കവിയൂർ സദാശിവമാരാർ (പഞ്ചവാദ്യം-തിമില), ആര്യാട് വല്ലഭദാസ് (കഥാപ്രസംഗം), കെ.ആർ മോഹൻദാസ് (നാടക സംവിധാനം), കെ.സി.കൃഷ്ണൻ പയ്യന്നൂർ (നാടക നടൻ), കലാഭവൻ റഹ്മാൻ (മിമിക്രി), ശിവൻ അയോധ്യ (നാടക നടൻ), പേരാമംഗലം വിജയൻ (കൊമ്പ്), തേക്കടി രാജൻ (ലളിതസംഗീതം), ഉഷാധരൻ (നാടക നടൻ), ഏഷ്യാഡ് ശശി മാരാർ (ഇലത്താളം), ശാലു മേനോൻ (നൃത്തനാടകം), സി.ര മാദേവി (നാടക നടി), എൽ.തങ്കമ്മ (ആലപ്പി തങ്കം-നാടക നടി), കലാനിലയം ഗോപി, കലാമണ്ഡലം ശ്രീകുമാർ (കഥകളി വേഷക്കാർ), തൃശൂർ ജനാർദനൻ (സംഗീതം, നൃത്തം).
അമച്വർ നാടകരംഗത്തെ രംഗ ശിൽപിക്ക് ചിറയിൻകീഴ് ഡോ.ജി .ഗംഗാധരൻ നായരുടെ സ്മരണാർഥം പത്നി കെ.കാഞ്ചന അക്കാദമിയുമായി സഹകരിച്ച് ഏർപ്പെടുത്തിയ പുരസ്കാരത്തിന് (30,000 രൂപ) നിധീഷ് പൂക്കാട് അർഹനായി.
Leave a Comment
Your email address will not be published. Required fields are marked *