സംസ്‌ഥാനത്തിൻ്റെ ഔദ്യോഗിക പേര് ‘കേരള’ എന്നതു മാറ്റി ‘കേരളം’ എന്നാക്കുന്നതിനു കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി. മലയാളത്തിൽ ‘കേരളം’ എന്നാണ് ഉപയോഗിക്കുന്നതെങ്കിലും ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളിൽ സംസ്ഥാനത്തിന്റെ പേര് ‘കേരള’ (Kerala) എന്നാണ്. ഇതാണു മാറുന്നത്.
ഭരണഘടനയുടെ മൂന്നാം വകുപ്പ് പ്രകാരമാണു സംസ്‌ഥാനങ്ങളുടെ പേരു മാറ്റുന്നത്. സാധാരണ ബില്ലായതിനാൽ ഭരണഘടനാ ഭേദഗതി ആവശ്യമില്ല.
Leave a Comment
Your email address will not be published. Required fields are marked *