ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം മനുഷ്യാവകാശ പ്രവർത്തകയും മൊസാംബിക്കിലെ മുൻ വിദ്യാഭ്യാസമന്ത്രിയുമായ ഗ്രാസ മഷേലിന്.
വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലെ മാനുഷിക ഇടപെടലുകൾ പരിഗണിച്ചാണു പുരസ്കാരം.
മൊസാംബിക് സ്വാതന്ത്ര്യപ്പോരാട്ടത്തിന്റെ ഭാഗമായിരുന്ന ഗ്രാസ, സ്വാതന്ത്യാനന്തരം അവിടെ വിദ്യാഭ്യാസ, സാംസ്കാരിക മന്ത്രിയായി. ഐക്യരാഷ്ട്ര സംഘടനയിലും പ്രവർത്തിച്ചു. ആദ്യ ഭർത്താവും മൊസാംബിക് മുൻ പ്രസിഡന്റുമായിരുന്ന സമോറ മഷേലിന്റെ വിയോഗശേഷം, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് നെൽസൺ മണ്ടേലയെ വിവാഹം ചെയ്തു.
സോണിയഗാന്ധി അധ്യക്ഷയായ ഇന്ദിരാഗാന്ധി മെമ്മോറിയൽ ട്രസ്റ്റാണ് പുരസ്കാരം നൽകുന്നത്.
Leave a Comment
Your email address will not be published. Required fields are marked *