ആദ്യ എ.എസ്.ജി ജനറലായി പി.ശ്രീകുമാർ

കേരള ഹൈക്കോടതിയിലെ ആദ്യ അഡിഷനൽ സോളിസിറ്റർ ജനറലായി (എഎസ്‌ജി) മുതിർന്ന അഭിഭാഷകൻ പി.ശ്രീകുമാറിനെ കേന്ദ്ര സർക്കാർ നിയമിച്ചു. രാജ്യത്തെ എല്ലാ ഹൈക്കോടതികളിലും കേന്ദ്ര സർക്കാരിനായി ഹാജരാകാൻ എഎസ്‌ജിമാരെ നിയമിക്കുന്നതിന്റെ ഭാഗമാണിത്. ഹരിപ്പാട് സ്വദേശിയാണ്. 3 വർഷത്തേക്കാണു നിയമനം.

1994 ൽ അഭിഭാഷകനായ ശ്രീകുമാർ 2024 ൽ സീനിയർ അഭിഭാഷകനായി. നിലവിൽ കേരള ഗവർണറുടെ നിയമ ഉപദേഷ്ടാവാണ്.

Leave a Comment

Your email address will not be published. Required fields are marked *