രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് സഞ്ചരിച്ച ആദ്യ ഇന്ത്യൻ ബഹിരാകാശ സഞ്ചാരി വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയ്ക്ക് സമാധാന കാലത്തെ പരമോന്നത സൈനിക ബഹുമതിയായ അശോകചക്ര.
ഇന്ത്യയുടെ ബഹിരാകാശ യാത്രാ പദ്ധതിയായ ഗഗൻയാനുള്ള 4 പൈലറ്റുമാരുടെ സംഘത്തിൽ ശുഭാംശുവിനൊപ്പം ഉൾപ്പെട്ട വ്യോ മസേനാ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാ ലകൃഷ്ണൻ നായർക്ക് കീർ ത്തിചക്ര ലഭിച്ചു.
പായ് വഞ്ചിയിൽ ലോകം ചുറ്റിയ കോഴിക്കോട് സ്വദേശിനി ലഫ്റ്റനന്റ്റ് കമാൻഡർ കെ.ദിൽന, പുതുച്ചേരി സ്വദേശിയായ ലഫ്റ്റനൻ്റ് കമാൻഡർ എ.രൂപ എന്നിവർക്കു ശൗര്യചക്ര ലഭിച്ചു. നാവികസേനാംഗങ്ങളായ ഇരുവരും 8 മാസംകൊണ്ട് 50,000 കിലോമീറ്ററാണ് പായ് വഞ്ചിയിൽ താണ്ടിയത്. ആഭ്യന്തര മന്ത്രാലയത്തിലെ അസിസ്‌റ്റൻ്റ് കമൻഡാന്റ്റ് വിപിൻ വിൽസനും ശൗര്യചക്ര ബഹുമതിയുണ്ട്.
മേജർ അർഷ്ദീപ് സിങ് (അസം റൈഫിൾസ്), നായിബ് സുബേദാർ ഡോളെശ്വർ സുബ്ബ എന്നിവർക്കും കീർത്തി ചക്ര ലഭിച്ചു.
ഓപ്പറേഷൻ സിന്ദൂർ സമയത്തെ വാർത്താസമ്മേളനത്തിലൂടെ ശ്രദ്ധേയയായ
കേണൽ സോഫിയ ഖുറേഷിക്കു വിശിഷ്‌ടസേവാ മെഡൽ ലഭിച്ചു.
Leave a Comment
Your email address will not be published. Required fields are marked *