2025 ലെ കേരള ജ്യോതി പുരസ്കാരം ഡോ.എം.ആർ.രാഘവ വാരിയർക്ക്. വിദ്യാഭ്യാസ മേഖലയിലെ സംഭാവനകൾ കണക്കിലെടുത്താണു പുരസ്കാരം.
കാർഷിക മേഖലയിലെ സംഭാവനകൾക്ക് പി.ബി.അനീഷിനും കലാരംഗത്തെ പ്രവർത്തനങ്ങൾക്കു നർത്തകി രാജശ്രീ വാരിയർക്കും കേരളപ്രഭ പുരസ്കാരം നൽകും. 2024ലെ മലയാള മനോരമ കർഷകശ്രീ പുരസ്കാര ജേതാവാണ് അനീഷ്.
കേരളശ്രീ പുരസ്കാരം ശശികുമാർ (മാധ്യമപ്രവർത്തനം), ടികെ എം ട്രസ്റ്റ് ചെയർമാൻ ഷഹാൽ ഹസൻ മുസല്യാർ (വിദ്യാഭ്യാസം), എം.കെ.വിമൽ ഗോവിന്ദ് (സ്റ്റാർട്ടപ്), അഭിലാഷ് ടോമി (കായികം), ജിലുമോൾ മാരിയറ്റ് തോമസ് (വിവിധ മേഖലകളിലെ പ്രവർത്തനം) എന്നിവർക്കാണ്.
പത്മ പുരസ്കാരങ്ങളുടെ മാതൃകയിൽ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ താണു കേരള പുരസ്കാരങ്ങൾ.
Leave a Comment
Your email address will not be published. Required fields are marked *